Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crashed

Idukki

രാ​ത്രി വ​ഴി​തെ​റ്റി​യെ​ത്തി​യ കാ​ർ പ​വ​ർ​ഹൗ​സി​ന്‍റെ ഗേ​റ്റി​ലി​ടി​ച്ചു

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ മാ​പ്പ് നോ​ക്കി​യെ​ത്തി​യ കാ​ർ വ​ഴി​തെ​റ്റി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ ഗേ​റ്റി​ൽ ഇ​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് അ​പ​ക​ടം.

കാ​ഞ്ചി​യാ​ർ കോ​ഴി​മ​ല സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ വ​ഴി​തെ​റ്റി​യാ​ണ് രാ​ത്രി വൈ​ദ്യു​തി നി​ല​യ​ത്തി​നു മു​ന്നി​ലെ​ത്തി​യ​ത്. വൈ​ദ്യു​തി നി​ല​യ​ത്തി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ഗേ​റ്റ് കാ​ണാ​തെ ഇ​തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗേ​റ്റി​നു സ​മീ​പം സു​ര​ക്ഷാ​ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി. ചോ​ദ്യം​ചെ​യ്യ​ലി​ൽ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ​തോ​ടെ കെഎസ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. കാ​ഞ്ഞാ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഗേ​റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ ഇ​വ​രെ വി​ട്ട​യ​ച്ചു.

കോ​ഴി​മ​ല സ്വ​ദേ​ശി​യും ഭാ​ര്യ​യും മാ​താ​വും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.ഇ​തി​നു മു​ൻ​പും വാ​ഹ​ന​ങ്ങ​ൾ വ​ഴി​തെ​റ്റി വൈ​ദ്യു​തി നി​ല​യ​ത്തി​നു സ​മീ​പ​മെ​ത്തി​യി​ട്ടു​ണ്ട്. മൂ​ല​മ​റ്റം ടൗ​ണി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ലെ​ത്തും. നി​ല​വി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന കോ​ട്ട​മ​ല റോ​ഡ് വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തു കൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​താ​ണ് വ​ഴി​തെ​റ്റാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഗേ​റ്റി​ന് സാ​ര​മാ​യി ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യി കെഎസ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up